Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bengal

ബംഗാൾ പിടിച്ച് ബിജെപി

കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​നെ തൂ​​​​​ത്തെ​​​​​റി​​​​​ഞ്ഞ് ബി​​​​​​​ജെ​​​​​​​പി അ​​​​​​​ധി​​​​​​​കാ​​​​​​​രം പി​​​​​​​ടി​​​​​​​ച്ചു. മൂ​​​​​​​ന്നി​​​​​​​ൽ ര​​​​​​​ണ്ടു ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം നേ​​​​​​​ടി​​​​​​​യാ​​​​​​​ണ് ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ തേ​​​​​​​രോ​​​​​​​ട്ടം. 294 അം​​​​​​​ഗ നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ൽ 193 സീ​​​​​​​റ്റ് നേ​​​​​​​ടി​​​​​​​യാ​​​​​​​ണ് ബി​​​​​​​ജെ​​​​​​​പി അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.

സു​​​​​വേ​​​​​ന്ദു അ​​​​​ധി​​​​​കാ​​​​​രി ബം​​​​​ഗാ​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്.​​​തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് 93 സീ​​​​​​​റ്റി​​​​​​​ലൊ​​​​​​​തു​​​​​​​ങ്ങി. കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് ര​​​​​​​ണ്ടു സീ​​​​​​​റ്റി​​​​​ലും സി​​​​​​​പി​​​​​​​എം ഒ​​​​​​​രു സീ​​​​​​​റ്റി​​​​​​​ലും വി​​​​​​​ജ​​​​​​​യി​​​​​​​ച്ചു. ക​​​​​​​ഴി​​​​​​​ഞ്ഞ ത​​​​​​​വ​​​​​​​ണ ഇ​​​​​​​രു ക​​​​​​​ക്ഷി​​​​​​​ക​​​​​​​ളും വ​​​​​​​ട്ട​​​​​​​പ്പൂ​​​​​​​ജ്യ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​തേ​​​സ​​​മ​​​യം, മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ധി​​​ർ ര​​​ഞ്ജ​​​ൻ ചൗ​​​ധ​​​രി ബ​​ഹ​​റാം​​പു​​രി​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ നേ​​​​​​​താ​​​​​​​വ് സു​​​​​​​വേ​​​​​​​ന്ദു അ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ച ര​​​​​​​ണ്ടാ​​​​​​​മ​​​​​​​ത്തെ സീ​​​​​​​റ്റാ​​​​​​​യ ന​​​​​​​ന്ദി​​​​​​​ഗ്രാ​​​​​​​മി​​​​​​​ൽ അ​​​​​​​ധി​​​​​​​കാ​​​​​​​രി വി​​​​​​​ജ​​​​​​​യി​​​​​​​ച്ചു. ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യും തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള വോ​​​​​​​ട്ട് വ്യ​​​​​​​ത്യാ​​​​​​​സം അഞ്ചു ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ്.

ബം​​​​​​​ഗാ​​​​​​​ളി​​​​​​​ന്‍റെ വ​​​​​​​ട​​​​​​​ക്ക്, പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ​​​​​​​ൻ മേ​​​​​​​ഖ​​​​​​​ല ബി​​​​​​​ജെ​​​​​​​പി തൂ​​​​​​​ത്തു​​​​​​​വാ​​​​​​​രി. കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത, ഹൂ​​​​​​​ഗ്ലി, സൗ​​​​​​​ത്ത് 24 പ​​​​​​​ർ​​​​​​​ഗാ​​​​​​​ന​​​​​​​സ്, നോ​​​​​​​ർ​​​​​​​ത്ത് 24 പ​​​​​​​ർ​​​​​​​ഗാ​​​​​​​ന​​​​​​​സ് ജി​​​​​​​ല്ല​​​​​​​ക​​​​​​​ളി​​​​​​​ൽ തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് സ്വാ​​​​​​​ധീ​​​​​​​നം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി. 23 മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​ർ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​പ്പെ​​​​​​ട്ട​​​​​​ത് തൃ​​​​​​ണ​​​​​​മൂ​​​​​​ലി​​​​​​നു വ​​​​​​ലി​​​​​​യ തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​യി. ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ വോ​​​​​​​ട്ടു​​​​​​​ക​​​​​​​ളു​​​​​​​ടെ ഒ​​​​​​​രു പ​​​​​​​ങ്ക് ഇ​​​​​​​ട​​​​​​​തു​​​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യും കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സും നേ​​​​​​​ടി​​​​​​​യ​​​​​​​ത് തൃ​​​​​​​ണ​​​​​​​മൂ​​​​​​​ലി​​​​​​​ന്‍റെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​ക്കം കൂ​​​​​​​ട്ടി.

2011 മു​​​​​​​ത​​​​​​​ൽ മൂ​​​​​​​ന്നു ത​​​​​​​വ​​​​​​​ണ വ​​​​​​​ൻ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ൽ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ലി​​​​​​​രു​​​​​​​ന്ന​​​​​​​ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണ് തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ പ​​​​​​​രാ​​​​​​​ജ​​​​​​​യം നേ​​​​​​​രി​​​​​​​ട്ട​​​​​​​ത്. എ​​​​​​​സ്‍ഐ​​​​​​​ആ​​​​​​​റി​​​​​​​നു​​​​​​​ശേ​​​​​​​ഷം 91 ല​​​​​​​ക്ഷം വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ നീ​​​​​​​ക്കി​​​​​​​യ​​​​​​​ത് മ​​​​​​​മ​​​​​​​ത​​​​​​​യു​​​​​​​ടെ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കു വ​​​​​​​ന്പ​​​​​​​ൻ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​യി. ബം​​​​ഗാ​​​​ളി​​​​ലെ​​​​ങ്ങും തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ഓ​​​​ഫീ​​​​സു​​​​ക​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്ക് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. അ​​​​തേ​​​​സ​​​​മ​​​​യം, ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ങ്കി​​​​ല്ലെ​​​​ന്നു ബി​​​​ജെ​​​​പി പ​​​​റ​​​​യു​​​​ന്നു. വ്യാ​​​​​​​പ​​​​​​​ക ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​കു​​​​​​​മെ​​​​​​​ന്ന മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ബം​​​​​​​ഗാ​​​​​​​ളി​​​​​​​ലെ​​​​​​​ങ്ങും സു​​​​​​​ര​​​​​​​ക്ഷ ശ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ഭവാനിപുരിൽ മമത തോറ്റു

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി​​സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ഭ​​വാ​​നി​​പു​​രി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് സു​​വേ​​ന്ദു അ​​ധി​​കാ​​രി​​യോ​​ടു തോ​​റ്റു. 15,105 വോ​​ട്ടി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് തോ​​ൽ​​വി. തു​​ട​​ക്ക​​ത്തി​​ൽ മു​​ന്നി​​ലാ​​യി​​രു​​ന്ന മ​​മ​​ത പി​​ന്നീ​​ട് പി​​ന്നാ​​ക്കം പോ​​കു​​ക​​യാ​​യി​​രു​​ന്നു.

2021ൽ ​​ന​​ന്ദി​​ഗ്രാ​​മി​​ൽ സു​​വേ​​ന്ദു അ​​ധി​​കാ​​രി​​യോ​​ടു തോ​​റ്റ മ​​മ​​ത ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​ണ് നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ​​ത്. ഭവാനിപുരിനു പുറമേ ന​​ന്ദി​​ഗ്രാ​​മി​​ലും സു​​വേ​​ന്ദു അ​​ധി​​കാ​​രി വിജയിച്ചു.

ക​​​​​​ക്ഷി​​​​​​നി​​​​​​ലക​​​​​​ക്ഷി​​​​​​നി​​​​​​ല

ആ​​​​​​കെ സീ​​​​​​റ്റ് 294 

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ന്ന​​​​​​ത് 293

ബി​​​​​​ജെ​​​​​​പി 206

തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്    81

കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്      2

ഏ​​​​​​ജെ​​​​​​യു​​​​​​പി      2

സി​​​​​​പി​​​​​​എം      1

എ​​​​​​ഐ​​​​​​എ​​​​​​സ്എ​​​​​​ഫ്      1

National

ബം​ഗാ​ളി​ന് ച​ര​ക്ക് ഇ​ട​നാ​ഴി​യും വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി​യും

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ളി​​​​​നെ ത​​​​​ഴു​​​​​കി നി​​​​​ർ​​​​​മ​​​​​ല സീ​​​​​ത​​​​​രാ​​​​​മ​​​​​ന്‍റെ കേ​​​​​ന്ദ്ര ബ​​​​​ജ​​​​​റ്റ്. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ സൂ​​​​​റ​​​​​ത്തി​​​​​നെ​​​​​യും ബം​​​​​ഗാ​​​​​ളി​​​​​ലെ ഡാ​​​​​ൻ​​​​​കു​​​​​നി​​​​​യെ​​​​​യും ത​​​​​മ്മി​​​​​ൽ ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന ച​​​​​ര​​​​​ക്ക് ഇ​​​​​ട​​​​​നാ​​​​​ഴി, ദു​​​​​ർ​​​​​ഗാ​​​​​പുരി​​​​​ലെ കി​​​​​ഴ​​​​​ക്ക​​​​​ൻ തീ​​​​​ര വ്യാ​​​​​വ​​​​​സാ​​​​​യി​​​​​ക ഇ​​​​​ട​​​​​നാ​​​​​ഴി, ടൂ​​​​​റി​​​​​സം കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു​​​​​ള്ള ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ബം​​​​​ഗാ​​​​​ളി​​​​​നാ​​​​​യു​​​​​ള്ള പ്ര​​​​​ധാ​​​​​ന ബ​​​​​ജ​​​​​റ്റ് നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ.

ഡാ​​​​​ൻ​​​​​കു​​​​​നി-​​​​​സൂ​​​​​റ​​​​​ത്ത് ച​​​​​ര​​​​​ക്ക് ഇ​​​​​ട​​​​​നാ​​​​​ഴി​​​​​യാ​​​​​ണ് ഈ ​​​​​ബ​​​​​ജ​​​​​റ്റ് നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി സാ​​​​​മ്പ​​​​​ത്തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​ത്. പ​​​​​രി​​​​​സ്ഥി​​​​​തി സൗ​​​​​ഹൃ​​​​​ദ​​​​​പ​​​​​ര​​​​​വും ചെ​​​​​ല​​​​​വ് കു​​​​​റ​​​​​ഞ്ഞ​​​​​തു​​​​​മാ​​​​​യ ച​​​​​ര​​​​​ക്ക് നീ​​​​​ക്ക​​​​​ത്തെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​ട​​​​​നാ​​​​​ഴി​​​​​യെ​​​​​ന്നാ​​​​​ണ് പ​​​​​റ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ വ്യാ​​​​​വ​​​​​സാ​​​​​യി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്ക് ച​​​​​ര​​​​​ക്ക് ഇ​​​​​ട​​​​​നാ​​​​​ഴി വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​മെ​​​​​ന്നാ​​​ണു കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ വാ​​​​​ദം.

എ​​​​​ന്നാ​​​​​ൽ, ബി​​​​​ഹാ​​​​​റി​​​​​ന് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​മ്പാ​​​​​യി വ​​​​​മ്പ​​​​​ൻ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​യു​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല.

വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള വി​​​​​ക​​​​​സ​​​​​നം മു​​​​​ത​​​​​ൽ ജ​​​​​ല​​​​​സേ​​​​​ച​​​​​ന, വ്യാ​​​​​വ​​​​​സാ​​​​​യി​​​​​ക പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ വ​​​​​രെ ബി​​​ഹാ​​​​​റി​​​​​നാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം കേ​​​​​ന്ദ്ര ബ​​​​​ജ​​​​​റ്റി​​​​​ൽ വ​​​​​ലി​​​​​യ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്. ഇ​​​​​ത് ബ​​​​​ജ​​​​​റ്റി​​​​​നു മു​​​​​ൻ​​​​​പ് വ​​​​​ലി​​​​​യ പ്ര​​​​​തീ​​​​​ക്ഷ​​​​​യ്ക്ക് ഇ​​​​​ട​​​​​ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. ബം​​​​​ഗാ​​​​​ളി​​​​​നാ​​​​​യി പ്ര​​​​​ത്യേ​​​​​ക സാ​​​​​മ്പ​​​​​ത്തി​​​​​ക പാ​​​​​ക്കേ​​​​​ജ് പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ കേ​​​​​ന്ദ്രം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും, അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന് വ​​​​​ലി​​​​​യ പ്രാ​​​​​ധാ​​​​​ന്യം ന​​​​​ൽ​​​​​കി​​​​​യ​​​​​ത് നേ​​​​​ട്ട​​​​​മാ​​​​​യി.

എ​​​​​ന്നാ​​​​​ൽ കേ​​​​​ന്ദ്ര ബ​​​​​ജ​​​​​റ്റ് ബം​​​​​ഗാ​​​​​ളി​​​​​നെ അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചെ​​​​​ന്നാ​​​​​ണ് ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ ആ​​​​​രോ​​​​​പ​​​​​ണം. പ​​​​​ഴ​​​​​യ വീ​​​​​ഞ്ഞ് പു​​​​​തി​​​​​യ കു​​​​​പ്പി​​​​​യി​​​​​ലാ​​​​​ക്കു​​​​​ക മാ​​​​​ത്ര​​​​​മാ​​​​​ണ് ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു തൃ​​​​​ണ​​​​​മൂ​​​​​ൽ പ​​​​​റ​​​​​ഞ്ഞു. ത​​​​​ല​​​​​ക്കെ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കു വേ​​​​​ണ്ടി​​​​​യു​​​​​ള്ള പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ന​​​​​ട​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ടി​​​​​എം​​​​​സി ദേ​​​​​ശീ​​​​​യ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും എം​​​​​പി​​​​​യു​​​​​മാ​​​​​യ അ​​​​​ഭി​​​​​ഷേ​​​​​ക് ബാ​​​​​ന​​​​​ർ​​​​​ജി ആ​​​​​രോ​​​​​പി​​​​​ച്ചു.

National

ബി​ഹാ​റി​ലെ ജം​ഗി​ൾ​രാ​ജ് പി​ഴു​തെ​റി​ഞ്ഞു; അ​ടു​ത്ത ഊ​ഴം ബം​ഗാ​ളി​ന്‍റേ​ത്: പ്ര​ധാ​ന​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: ബി​ഹാ​റി​ലെ ജം​ഗി​ൾ​രാ​ജ് പി​ഴു​തെ​റി​ഞ്ഞ​തു പോ​ലെ ബം​ഗാ​ളി​ലെ മ​ഹാ​ജം​ഗി​ൾ​രാ​ജ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ ന​ഷ്ട​പ്പെ​ട്ട പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ബി​ജെ​പി​യു​ടെ ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​ണെ​ന്നും ബം​ഗാ​ളി​ൽ ന​ട​ത്തി​യ റാ​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് വോ​ട്ട് ന​ൽ​കി ജം​ഗി​ൾ രാ​ജി​നെ അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞു. ബം​ഗാ​ളി​ൽ തു​ട​രു​ന്ന മ​ഹാ​ജം​ഗി​ൾ രാ​ജി​നെ​യും ജ​ന​ങ്ങ​ൾ തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബം​ഗാ​ളി​ലെ​ത്തി​യ​ത്.

ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞു​കാ​ര​ണം റാ​ണ​ഘ​ട്ടി​ൽ ന​ട​ത്തി​യ റാ​ലി​ക​ളി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ മോ​ദി​ക്കാ​യി​ല്ല. മ​ഞ്ഞു​കാ​ര​ണം ഹെ​ലി​കോ​പ്റ്റ​റി​ന് താ​ഹെ​ർ​പൂ​രി​ൽ ഇ​റ​ങ്ങാ​നാ​യി​ല്ല. തു​ട​ർ​ന്ന് കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് മ​ട​ങ്ങി​യ അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഫോ​ണി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

 

National

സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​കൂ​ട​ങ്ങ​ളും; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് ബി​ജോ​ൻ മു​ഖോ​പാ​ധ്യാ​യ​യു​ടെ കു​ടും​ബ​വീ​ട്ടി​ൽ​നി​ന്നു ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക​ളും ക​ണ്ടെ​ടു​ത്തു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ അ​ശോ​ക്ന​ഗ​റി​ന​ടു​ത്ത് ക​ല്യാ​ൺ​ഗ​ഡി​ലെ ഏ​ഴാം വാ​ർ​ഡി​ലു​ള്ള പ​ഴ​യ വീ​ട് പൊ​ളി​ച്ചു​മാ​റ്റി മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ​യാ​ണു ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​കൂ​ട​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

ഇ​പ്പോ​ൾ മ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ വീ​ടി​നാ​യി മ​ണ്ണ് കു​ഴി​ക്കു​ന്ന​തി​നി​ടെ ആ​ദ്യം ര​ണ്ട് ത​ല​യോ​ട്ടി​ക​ളാ​ണു ല​ഭി​ച്ച​ത്. കു​ഴി​ക്ക​ൽ തു​ട​ർ​ന്ന​തോ​ടെ കൂ​ടു​ത​ൽ അ​സ്ഥി​കൂ​ട​ങ്ങ​ൾ ല​ഭി​ച്ചു. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​ദേ​ശം സീ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​സ്ഥി​കൂ​ട​ങ്ങ​ൾ​ക്ക് വ​ള​രെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹാ​വ​ശി​ഷ്‌​ട​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ​യേ വ്യ​ക്ത​മാ​കൂ​വെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ബെ​ഡ് റൂ​മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സ്വാ​ത​ന്ത്ര്യ​ല​ബ്‌​ധി​ക്കു​ശേ​ഷം മു​ത​ൽ ബി​ജോ​ൻ മു​ഖോ​പാ​ധ്യാ​യ​യും കു​ടും​ബ​വും ഇ​വി​ടെ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മ​ര​ണ​ത്തോ​ടെ 2013മു​ത​ൽ വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു വെ​ന്നും തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു ആ​ഷി​ഷ് മു​ഖ​ർ​ജി​യും ഭാ​ര്യ മൗ​സ​മി മു​ഖ​ർ​ജി​യും പ​റ​ഞ്ഞു.

പി​ന്നീ​ട് വീ​ടും സ്ഥ​ല​വും മ​ക​ളു​ടെ പേ​രി​ലാ​യി. മ​ക​ൾ ഇ​ട​യ്ക്ക് ഇ​വി​ടെ​വ​ന്നു താ​മ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ഴ​യ വീ​ട് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​തു നി​ർ​മി​ക്കാ​ൻ ക​രാ​ർ ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭീ​ക​ര​മു​ഖ​മെ​ന്ന് തൃ​ണ​മൂ​ൽ എം​എ​ൽ​എ

അ​ധ​കാ​ര​ത്തി​ലി​രി​ക്കെ സി​പി​എം ബം​ഗാ​ളി​ൽ ന​ട​ത്തി​യ കൊ​ല​പാ​ത​ക​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭീ​ക​ര​മു​ഖ​മാ​ണ് ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​കൂ​ട​ങ്ങ​ളും ക​ണ്ടെ​ത്തി​യ സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ നാ​രാ​യ​ണ ഗോ​സ്വാ​മി ആ​രോ​പി​ച്ചു. ഒ​രു നാ​ൾ അ​ശോ​ക് ന​ഗ​റി​നെ​യും ഹൗ​റ​യെ​യും വി​റ​പ്പി​ച്ച നേ​താ​വാ​യി​രു​ന്നു ബി​ജ​ൻ മു​ഖ​ർ​ജി.

1980ക​ളി​ൽ അ​വ​രു​ടെ ഗു​ണ്ടാ​സം​ഘം നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ന്നൊ​ടു​ക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി കു​ഴി​ച്ചു​മൂ​ടി. ഈ ​അ​സ്ഥി​കൂ​ട​ങ്ങ​ൾ അ​തി​ന്‍റെ തെ​ളി​വാ​ണെന്ന് നാ​രാ​യ​ണ ഗോ​സ്വാ​മി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ ഒ​രു വാ​ട്ട​ർ ടാ​ങ്കി​ൽ​നി​ന്ന് 2002ൽ ​അ​ജ്ഞാ​ത​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും ഗോ​സ്വാ​മി പ​റ​ഞ്ഞു.

2002ലും ​സ​മാ​ന സം​ഭ​വം

ബം​ഗാ​ളി​ലെ മ​റ്റൊ​രു സി​പി​എം നേ​താ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന സു​ഷാ​ന്താ ഘോ​ഷി​ന്‍റെ വെ​സ്റ്റ് മി​ഡ്നാ​പ്പു​ർ ജി​ല്ല​യി​ലെ വീ​ട്ടി​ൽ​നി​ന്ന് 2002 ജൂ​ണി​ൽ മ​നു​ഷ്യ അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു പി​ന്നാ​ലെ2011 ഓ​ഗ​സ്റ്റി​ൽ ഘോ​ഷി​നെ​യും ഭാ​ര്യ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ടെ​ത്തി​യ ഏ​ഴ് അ​സ്ഥി​കൂ​ട​ങ്ങ​ളി​ലൊ​ന്ന് തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ജ​യ് അ​ചാ​ര്യ​യു​ടേ​താ​യി​രു​ന്നു. 2002 സെ​പ്റ്റം​ബ​ർ മു​ത​ൽ കാ​ണാ​താ​യ അ​ജ​യ് ആ​ചാ​ര്യ​യു​ടേ​താ​ണു അ​സ്ഥി​കൂ​ട​ങ്ങ​ളെ​ന്ന് പി​ന്നീ​ട് ന​ട​ത്തി​യ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലും തെ​ളി​ഞ്ഞു.

2012 ഫെ​ബ്രു​വ​രി മൂ​ന്നി​ന് സു​ഷാ​ന്താ ഘോ​ഷി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം ന​ൽ​കി. സ്വ​ന്തം ജി​ല്ല​യാ​യ പ​ടി​ഞ്ഞാ​റ​ൻ മി​ഡ്നാ​പ്പു​രി​ലേ​ക്കും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഗാ​ർ​ബെ​ത മ​ണ്ഡ​ല​ത്തി​ലേ​ക്കും പോ​ക​രു​തെ​ന്ന ഉ​പാ​ധി​ക​ളോ​ടെ​യാ​യി​രു​ന്നു ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ഇ​ള​വ് നേ​ടി 2020ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ എ​ത്താ​നാ​യ​ത്. ഇ​ദ്ദേ​ഹ​ത്തെ സി​പി​എം പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

National

മ​മ​താ രാ​ജി​ന് അ​വ​സാ​നം കു​റി​ക്കു​മോ; ബി​ജെ​പി​യു​ടെ അ​ടു​ത്ത ല​ക്ഷ്യം ബം​ഗാ​ൾ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ബി​ജെ​പി​യു​ടെ അ​ടു​ത്ത ല​ക്ഷ്യം ബം​ഗാ​ൾ. മ​മ​താ ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ബി​ജെ​പി​യു​ടെ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്.

ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് വ്യ​ക്ത​മാ​ക്കി. ന​മ്മ​ൾ ബി​ഹാ​ർ നേ​ടി. ഇ​നി ബം​ഗാ​ളി​ന്‍റെ ഊ​ഴ​മാ​ണെ​ന്ന് മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ബം​ഗ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സീ​മാ​ഞ്ച​ൽ മേ​ഖ​ല​യി​ലും എ​ൻ​ഡി​എ​യ്ക്ക് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ഘ‌‌​ട​ക​മാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ട‌െ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ​യും റെ​ഡാ​റി​ലു​ള്ള സം​സ്ഥാ​ന​മാ​ണ് ബം​ഗാ​ൾ. നി​ല​വി​ലെ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 65 എം​എ​ൽ​എ​മാ​രു​ണ്ട്. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12 എം​പി​മാ​രെ വി​ജ​യി​പ്പി​ക്കാ​നും അ​വ​ർ​ക്കാ​യി. 

2026ൽ ​നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ക​ഴി​യും. ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം പ​ര​മാ​വ​ധി വോ​ട്ടാ​ക്കി മാ​റ്റാ​മെ​ന്നും അ​ങ്ങ​നെ ഭ​ര​ണം പി​ടി​ക്കാ​മെ​ന്നു​മാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ബി​ഹാ​റി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും വി​ജ​യ​വും അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴേ​ത്ത​ട്ടി​ൽ ഇ​റ​ങ്ങി​ച്ചെ​ന്നു പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഭി​ന്ന​ത​ക​ളും ഗ്രൂ​പ്പ് പോ​രാ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ക​യും ചെ​യ്താ​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. അ​തി​നു​ള്ള ഗ്രൗ​ണ്ട​വ​ർ​ക്കു​ക​ളും അ​വ​ർ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
 

 

Latest News

Corehub Up